തകരാതെ വിപണി

മുംബൈ| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (16:35 IST)
കഴിഞ്ഞ ആഴ്ചയിലുണ്ടായ കുതിച്ചു ചാട്ടം വിപണിയില്‍ നിലച്ചു. നഷ്ടവും ലാഭവും രേഖപ്പെടുത്താനാകാതെ വലിയ മാറ്റമില്ലാതെ ചൊവ്വാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ചു. 3.48 പോയിന്റ് നേട്ടവുമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 25,583.69ലും ദേശീയ സൂചികയായ നിഫ്റ്റി 1.80 പോയിന്റെ നേട്ടത്തില്‍ 7656.40ത്തിലും അവസാനിപ്പിച്ചു.

രാവിലെ വ്യാപാരം തുടങ്ങിയപ്പോര്‍ സെന്‍സെക്സ് 93.71പോയിന്റ് ഇടിഞ്ഞിരുന്നു. പിന്നീട് ഉണര്‍ന്ന സെന്‍സെക്സ് പുതിയ റെക്കോര്‍ഡായ 25,711.11 വരെ എത്തിയെങ്കിലും വീണ്ടും തിരിച്ചിറങ്ങുകയായിരുന്നു. നിഫ്റ്റിയും 7683.20 എന്ന പുതിയ ഉയരം തൊട്ടശേഷമാണ് തിരിച്ചിറങ്ങിയത്.

മുന്‍ നിര ഓഹരികളില്‍ വിപ്രോ, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, സിപ്ല എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.ഡിഎഫ്എല്‍, ഭെല്‍, ഹിഡാല്‍കോ, ടാറ്റ പവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :