സെന്‍സെക്സ് ചരിത്രം തിരുത്തി മുന്നോട്ട്

  സെന്‍സെക്സ് , മുംബൈ , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (16:40 IST)
സെന്‍സെക്സ് ഇന്നും കുതിപ്പ് നടത്തി. വ്യാഴാഴ്ച 25000 കടന്ന ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് വെള്ളിയാഴ്ചയും കുതിപ്പു തുടര്‍ന്നു. 376.95 പോയിന്റ് ഉയര്‍ന്ന് 25396.46 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചികയായ നിഫ്റ്റിയും കുതിപ്പിലാണ്.

109.30 പോയിന്റ് ഉയര്‍ന്ന് 7583.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഒരവരത്തില്‍ 400 പോയിന്റ് വര്‍ധിച്ച് 25419 വരെയും നിഫ്റ്റി 7592 വരെയുമെത്തി. വ്യാഴാഴ്ച സെന്‍സെക്സ് 173.74 പോയിന്റ് 24.858.74 ലെത്തി റെക്കോര്‍ഡിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :