‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

ഗുരുചരണ്‍ ദാസ്

WEBDUNIA|
ആത്മീയതലം അദൃശ്യമായതു പോലെ തന്നെ സൈബര്‍തലവും അദൃശ്യമാണ്. നമ്മുടെ മത്സരശേഷിയും അതുക്കൊണ്ട് അദൃശ്യമാണ്. വിവരസാങ്കേതിക വിദ്യയില്‍ നാം നമ്മുടെ മത്സരശേഷിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. നാം ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ വന്‍ മാറ്റത്തിലേക്കു നയിക്കുകയും ചെയും. ഇന്ത്യന്‍ തൊഴില്‍ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങളോരുക്കുകയാണ് ഇന്‍റര്‍നെറ്റും.

ഇപ്പറഞ്ഞ രണ്ട ആഗോള പ്രവണതകളും ഇന്ത്യയുടെ ഭാവിയിലെ സാമ്പത്തിക വിജയത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഈ മാറ്റങ്ങള്‍ ഒരു മധ്യവര്‍ഗ്ഗ സമൂഹത്തെ വളരെ പെട്ടെന്ന് രൂപപ്പെടുത്തിവരികയാണ്., അതേസമയം വര്‍ഷങ്ങളായി നാം നേരിടുന്ന പ്രശ്നമായ ദാരിദ്ര്യത്തെ തുടച്ചു നീക്കാനാവും എന്ന പ്രതീതിയും ജനിപ്പിക്കാന്‍ ഈ മാറ്റങ്ങള്‍ക്കാവുന്നുണ്ട്.

1980 ല്‍ നമ്മുടെ വളര്‍ച്ച് നിരക്ക് 3.5 ശതമാനമായിരുന്നു, അപ്പോള്‍ ദാരിദ്ര്യത്തെ നിര്‍മ്മജ്ജനം ചെയ്യുന്നതില്‍ നാം പരാജയെപ്പെടുകയും ചെയ്തു. ദാരിദ്രം ഇല്ലാതാക്കാന്‍ വളര്‍ച്ച നിരക്ക് ഉയര്‍ത്തുക എന്നതു തന്നെയാണ് പോം വഴി. വളര്‍ച്ചയേയും നല്ല വിദ്യാലയങ്ങളേയും പ്രാഥമികാ ആരോഗ്യകേന്ദ്രങ്ങളേയും താ‍രതമ്യം ചെയ്താല്‍ പാവപ്പെട്ടവരെ സഹയിക്കാനുള്ള വ്യക്തമായ നയം ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാവും. അതിനാലാണ് വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ രാജ്യത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാവാന്‍ കാരണം. നിര്‍ഭാഗ്യവശാല്‍ മോശപ്പെട്ട രാഷ്ട്രീയ നേതാക്കളാണ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :