ബാങ്ക്‌ നിരക്കില്‍ മാറ്റമില്ല

Reserve Bank of India
FILEFILE
വായ്പാ നയത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും റിസര്‍വ്‌ ബാങ്ക്‌ ചൊവ്വാഴ്ച പ്രഖ്യാപിച്ച വിദേശ വായ്പാ നയത്തില്‍ മാറ്റങ്ങളൊന്നും ഇല്ലാതെ നിലവിലെ നിരക്ക്‌ തന്നെ തുടരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഇതില്‍ പ്രധാനം ബാങ്ക്‌ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുതിയ ക്രെഡിറ്റ്‌ പോളിസി പ്രഖ്യാപിച്ചു എന്നതാണ്‌.

ബാങ്കു നിരക്കുകളെപ്പോലെ തന്നെ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളിലും മാറ്റമില്ല. അതേസമയം, ക്യാഷ്‌ റിസര്‍വ്‌ റേഷ്യോയില്‍ 50 ബേസിസ്‌ പോയിന്‍റ് കൂട്ടിയിട്ടുണ്ട്‌ എന്നതാണ്‌ കാര്യമായ ഒരു മാറ്റമുള്ളത്‌.. പുതിയ നിരക്ക് വര്‍ദ്ധന അനുസരിച്ഛ് 0.5 ശതമാനം കണ്ട് വര്‍ദ്ധിച്ച് ക്യാഷ് റിസര്‍വ് റേഷ്യോ ഏഴു ശതമാനമായി ഉയര്‍ന്നു.

ബാങ്ക് റേറ്റ് 6 ശതമാനമായും റിപ്പോ നിരക്ക് 7.75 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരുന്നതാണ്.

പലിശ നിരക്കു വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ ബാങ്കിംഗ്‌ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായിരുന്നു. അടുത്തിടെ വാണിജ്യ ബാങ്കുകള്‍ മെച്ചപ്പെട്ട തോതില്‍ നിക്ഷേപങ്ങള്‍ക്ക്‌ ആകര്‍ഷകമായ രീതിയില്‍ പലിശ നിരക്ക്‌ വര്‍ദ്ധിപ്പിച്ചിരുന്നു.

പലിശ നിരക്ക്‌ വീണ്ടും ഉയര്‍ത്തുന്നത്‌ രാജ്യത്തെ വിദേശ നിക്ഷേപങ്ങളുടെ തോതില്‍ ക്രമമായ കുറവുണ്ടാകുമെന്ന് കോന്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിനു താഴെ തന്നെ തടഞ്ഞു നിര്‍ത്തിയത് ഒരു പ്രധാന നേട്ടമായാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ജൂലൈ പതിനാലിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 4.41 ശതമാനമാണ്.

പലിശ നിരക്ക് ക്രമാതീതമായി ഉയര്‍ത്തുന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ ത്തന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായി കണക്കാക്കിയിട്ടുണ്ട്. അതെ സമയം 2996-07 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 9.1 ശതമാനമായിരുന്നു. അതെ സമയം അതിനു മുന്നിലത്തെ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10 ശതമാനമായിരുന്നു താനും.

മുംബൈ:| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :