വിദേശയാത്ര സുരക്ഷിതമാക്കാന്‍

WEBDUNIA|
വിനോദയാത്രാ രംഗത്ത് കഴിഞ്ഞ ദശകത്തിലുണ്ടായ കുതിപ്പ് വിദേശദയാത്രികരുടെ കാര്യത്തിലും പ്രകടമായിരുന്നു.

ഉദാരവല്‍ക്കരണത്തിന്‍റെയും ആഗോള വത്കരണത്തിന്‍റെയും ഭാഗമായി വ്യാപാരാവശ്യങ്ങള്‍ക്കും തൊഴില്‍ അനുബന്ധമായി യാത്ര ചെയ്യുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഉപരിപഠനത്തിനായി വിദേശ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്.

മാസങ്ങളോളമുള്ള തയ്യാറെടുപ്പും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നസഞ്ചാരവും വേണ്ടിവന്നിരുന്ന വിദേശയാത്രകള്‍ ഇപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് സാദ്ധ്യമാവുന്നു എന്നതും വിദേശ യാത്രകളെ ആകര്‍ഷകമാക്കുന്നു.

വിദേശയാത്രക്കാരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിച്ച് ഏര്‍പ്പാടാക്കാറുണ്ടെങ്കിലും ഇവരുടെ സുരക്ഷിതത്വത്തെപ്പറ്റി അധികമാരും ശ്രദ്ധിക്കാറില്ല

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. യാത്രക്കാര്‍ക്കായി ആകര്‍ഷകമായ പദ്ധതികള്‍ തയ്യറാക്കിയിട്ടുമുണ്ട്.

വിദേശയാത്ര ഇന്‍ഷുറന്‍സ് പദ്ധതികള്‍

വിദേശയാത്രാ ഇന്‍ഷുറന്‍സ് പദ്ധതികള്‍ യാത്രക്കാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നു. ഇന്‍ഷുറന്‍സിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍ താഴെപ്പറയുന്നവയാണ് :

1. ഇന്ത്യന്‍ കറന്‍സിയില്‍ പ്രീമിയമടച്ചാല്‍ വിദേശ രാജ-്യത്ത് അവിടത്തെ കറന്‍സിയില്‍ ക്ളെയിം ലഭിക്കുന്നു. റിസര്‍വ് ബാങ്ക് അനുവദിച്ചു തരുന്ന തുച്ഛമായ വിദേശ നാണ്യം പ്രതിസന്ധി ഘട്ടത്തില്‍ ചെലവഴിക്കേണ്ടതില്ല.

2. വിദേശത്ത് ആശുപത്രികളില്‍ ക്യാഷ് ലെസ്സ് സംവിധാനമുള്ള പോളിസിയുണ്ടെങ്കില്‍, പണം മുടക്കാതെ തന്നെ ചികിത്സ ലഭ്യമാകും.

3. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ - ലോകത്തെവിടെ നിന്നും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുത്തമ സഹായിയായി പ്രവര്‍ത്തിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :