Widgets Magazine
Widgets Magazine

ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, സാമ്പത്തിക പ്രശ്‌നങ്ങള്‍ പമ്പ കടക്കും

വെള്ളി, 31 മാര്‍ച്ച് 2017 (19:21 IST)

Widgets Magazine
 Financial resolutions , Financial problems , financial year , family budjet , income , Expenses , Assets , Insurance , ജീവിതച്ചെലവ് , വരുമാനം , വിവിധ ലോണുകള്‍ , ആശുപത്രി , ബജറ്റ് പ്ലാന്‍ , കുട്ടികളുടെ പഠനം

എത്രയൊക്കെ കടിഞ്ഞാണിടാന്‍ ശ്രമിച്ചാലും പിടിതരാതെ കുതിക്കുന്ന ഒന്നാണ് ജീവിതച്ചെലവ്. വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന പരാതി സാധാരണക്കാരുടെ സ്ഥിരം പല്ലവിയാണ്. വിപണിയിലെ വിലക്കയറ്റവും ആവശ്യസാധനങ്ങളുടെ പൊള്ളുന്ന വിലയുമാണ് ചെറിയ വരുമാനമുള്ളവരുടെ ജീവിതച്ചെലവുകളെ തകിടം മറിക്കുന്നത്.

കുട്ടികളുടെ പഠനം, വിവിധ ലോണുകള്‍, അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചെലവുകള്‍ എന്നിവയാണ് എപ്പോഴും പ്രശ്‌നമാകുന്നത്. എന്നാല്‍, ചിട്ടയായ ക്രമീകരണം നടത്തിയാല്‍ ജീവിതച്ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുടുംബത്തില്‍ രണ്ടിലധികം പേര്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ വരുവും ചെലവും തമ്മില്‍ ഇണക്കമുണ്ടാക്കാന്‍ സാധിക്കും.

വരുമാനം:-  

ഒരുവര്‍ഷം എത്രരൂപ സമ്പാദിക്കാന്‍ കഴിഞ്ഞേക്കുമെന്നും കൂടുതല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്നും പഠിക്കേണ്ടതാണ് ഏറ്റവും പ്രധാനം. രണ്ടു പേര്‍ വരുമാനമുണ്ടാക്കുന്നവരാണെങ്കില്‍ കൃത്യമായ പ്ലാനിംഗും ആവശ്യമാണ്.

ചെലവ്:-

കഴിഞ്ഞവര്‍ഷം ചെലവായതും അപ്രതീക്ഷിതമായി ചെലവഴിക്കേണ്ടിവന്നതുമായ തുക എത്രയെന്ന് വിലയിരുത്തണം. ഏത് വഴിക്കാണ് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നതെന്നും മനസിലാക്കണം. ബഡ്‌ജറ്റിന്റെ ഭാഗമായി കൈയില്‍ എത്ര രൂപ സൂക്ഷിച്ചു എന്നും മനസിലാക്കിയിരിക്കണം. കഴിയുമെങ്കില്‍ ആറ് മാസത്തിന് ശേഷം പുതിയ ബജറ്റ് പ്ലാന്‍ ചെയ്യുന്നതും മികച്ച തീരുമാനമാണ്.

ആസ്‌തി:-

ആസ്‌തി എത്രയുണ്ടെന്ന് ബജറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ മനസിലാക്കിയിരിക്കണം. ചെലവുകളെ ബാലന്‍‌സ് ചെയ്യാന്‍ ഇത് സഹായിക്കും. കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ അതിന് അനുസരിച്ചു വേണം ഇക്കാര്യങ്ങള്‍ തീരുമാനിക്കാനും ബജറ്റ് തയാറാക്കാനും.

ബാധ്യതകള്‍:-

ചെറിയ തോതിലെങ്കിലും ബാധ്യതകള്‍ ഇല്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ജീവിത ചെലവിനൊപ്പം കുട്ടികളുടെ പഠനം, വിവിധ ലോണുകള്‍, ആശുപത്രി ചെലവ് എന്നിവയൊക്കെയാണ് ബാധ്യതകളുണ്ടാക്കുന്നത്. കുടുംബ ബജറ്റില്‍ ലോണുകള്‍ക്കു വേണ്ടിയുള്ള പണത്തിന് കൂടുതല്‍ പരിഗണ നല്‍കണം. കഴിയുമെങ്കില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത് ഈ ചെലവാണ്. കുട്ടികളുടെ പഠനത്തിനായുള്ള തുക എത്രയെന്ന് നേരത്തെ വ്യക്തമായി വിലയിരുത്താന്‍ സാധിക്കണം.

പുതിയ മാര്‍ഗങ്ങള്‍:-

സ്ഥിരമായ വരുമാനത്തില്‍ നിന്ന് കൂടുതലായി കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അതിനായി പ്ലാനിംഗ് നടത്തണം. കുടുംബത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായകമാണ്. കഴിയുമെങ്കില്‍ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് എടുക്കാവുന്നതാണ്.

പുതിയ വര്‍ഷത്തില്‍ ഏതൊക്കെ തരത്തില്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് മുന്‍ കൂട്ടി മനസിലാക്കേണ്ടതാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും വരുമാനം ഒരുമിച്ച് ചെലവഴിക്കാതെ ഒരാളുടെ വരുമാനം സേവ് ചെയ്യണം. പുതിയ വീടോ മറ്റ് വസ്‌തുക്കളോ വാങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ചെലവുകള്‍ തിട്ടപ്പെടുത്തുകയും വേണം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് !

സാംസങ്ങിന്റെ ഏറ്റവും ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവ ...

news

ആകര്‍ഷകമായ ഗ്രാഫിക്സ്, ഓട്ടോ ഓണ്‍ ഹെഡ്‍ലാംപ്; പുത്തന്‍ ഡിയോ വിപണിയില്‍

ഹോണ്ട ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ...

news

സമയമുണ്ടെന്ന് കരുതി റിട്ടയര്‍മെന്റ് ലൈഫ് പ്ലാന്‍ ചെയ്യാതിരിക്കുകയാണോ ? പണി പാലിന്‍‌ വെള്ളത്തില്‍ കിട്ടും !

യുവത്വത്തിന്റെ ആരവങ്ങളിലും തുടര്‍ന്നങ്ങോട്ടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്ന ...

news

ഇന്ത്യൻ നിരത്തുകള്‍ അടക്കി വാഴാൻ സുപ്പര്‍ ബൈക്കുകളുമായി ബി എം ഡബ്ല്യു മോട്ടോറാഡ്

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബി എം ഡബ്ല്യു മോട്ടോറാഡ്. അടുത്തമാസം ...

Widgets Magazine Widgets Magazine Widgets Magazine