സ്പാനിഷ് കിംഗ്‌സ് കപ്പ്; ബാഴ്സലോണ സെമിയില്‍

മാഡ്രിഡ്| WEBDUNIA|
PRO
ബാഴ്‌സലോണ സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ സെമിഫൈനലില്‍ കടന്നു. സ്പാനിഷ് ഒന്നാം ഡിവിഷനിലെ ലെവന്റെയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ സെമിയില്‍ പ്രവേശിച്ചത്.

ഇരു പാദങ്ങളിലുമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഒമ്പത് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. റയല്‍ മാഡ്രിഡ് നേരത്തെ സെമിയില്‍ എത്തിയരുന്നു. രണ്ടാം പാദത്തില്‍ 5-1-നായിരുന്നു ബാഴ്‌സയുടെ വിജയം. കളിയുടെ ആദ്യപാദത്തില്‍ 2-1ന് മുന്നിലായിരുന്ന ബാഴ്‌സ മൂന്നു ഗോള്‍കൂടി അനായാസം സ്‌കോര്‍ചെയ്താണ് സമ്പൂര്‍ണവിജയത്തിലേക്ക് കടന്നത്.

28-മിനിറ്റില്‍ അഡ്രിയാനോ, 45-മിനിറ്റില്‍ കാര്‍ലോസ് പിയോള്‍, 50, 52 മിനിറ്റുകളില്‍ സാഞ്ചസ്, 68 -മിനിറ്റില്‍ ഫാബ്രിഗസ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. വയന്ത്രിയാണ് ലെവന്റേയുടെ ആശ്വാസഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :