സെറീന വില്യംസിന് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (10:15 IST)
PRO
അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ബലാറസ് താരം വിക്‌ടോറിയ അസരെങ്കെയെ കീഴടക്കിയാണ് യുഎസ് താരം കിരീടമണിഞ്ഞത്.

സെറീന യുഎസ് ഓപ്പണ്‍ കിരീടനേട്ടം ആഘോഷിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്. അഞ്ചാം യുഎസ് ഓപ്പണ്‍ കിരീടവും. കടുത്ത മത്സരമായിരുന്നു ഇരുവരും പുറത്തെടുത്തത്.

ഇതിനകം 17 ഗ്രാന്‍സ്‌ലാം കിരീടങ്ങളും സെറീന സ്വന്തമാക്കി. മത്സരത്തിന്റെ സ്‌കോര്‍ 7-5, 6-7 (6-8), 6-1.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :