വാവ്‌റിങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി

മെല്‍ബണ്‍ | WEBDUNIA|
PRO
ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാലിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. മെല്‍ബണ്‍ പാര്‍ക്കില്‍ രണ്ടു മണിക്കൂറും 21 മിനിറ്റും നീണ്ട പോരാട്ടത്തില്‍, നഡാലിനെ ഒന്നിനെതിരെ മൂന്നുസെറ്റുകള്‍ക്കാണ് വാവ്‌റിങ്ക പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2, 3-6, 6-3.

അതേസമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ- ഹൊറിയ ടെക്കാവു സഖ്യം ഫൈനലില്‍ ഫ്രഞ്ച് -കനേഡിയന്‍ ജോഡിയായ ക്രീസ്റ്റീന ലെഡനോവിക്-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തിനോട് പരാജയപ്പെട്ടു.

നേരിട്ടുള്ള സെറ്റില്‍ 3-6, 2-6 നാണ് സാനിയയുടെയും റൊമാനിയക്കാരനായ ഹോറിയ ടെക്കാവുമടങ്ങിയ സഖ്യത്തിന്റെ തോല്‍വി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :