കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ ഹാട്രിക് കിരീടം ചൂടി

ജലന്ദര്‍| WEBDUNIA|
PTI
PTI
കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ലോക കിരീടം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ലോക കിരീടം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഹാട്രിക് കുറിച്ചത്. സ്‌കോര്‍ 49-21.

പഞ്ചാബിലെ ജലന്ദറില്‍ ഗുരു ഗോബിന്ദ് സിംഗ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരങ്ങള്‍. അനു റാണി ബെസ്റ്റ് സ്റ്റോപ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാം ബത്തേരി ആണ് ബെസ്റ്റ് റയിഡര്‍. ഇരുവര്‍ക്കും മാരുതി ആല്‍ട്ടോ കാര്‍ ആണ് സമ്മാനമായി ലഭിക്കുക.

വിജയിച്ച ടീമിന് ഒരു കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :