മൊണാക്കോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ലോക കായിക പുരസ്കാരത്തിനായി ഒളിമ്പിക് ജേതാക്കളായ ഉസൈന്‍ ബോള്‍ട്ടിനെയും മോഫറെയെയും നാമനിര്‍ദേശം ചെയ്തു. ഇത്തവണ പുരസ്കാരത്തിന് സാധ്യത കല്‍പ്പിക്കുന്ന താരം ഉസൈന്‍ ബോള്‍ട്ട് തന്നെയാണെന്നാണ് അറിയുന്നത്.
പുരുഷവനിതാ വിഭാഗത്തിലേക്ക് ഇരുപത് പേരുടെ പട്ടികയാണ് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന് പ്രസിദ്ധപ്പെടുത്തിയത്. ലണ്ടന്‍ ഒളിമ്പിക്സില്‍ 100 മീറ്ററിലും, 200 മീറ്ററിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബോള്‍ട്ടിന് തന്നെയാണ് പുരസ്കാരം ലഭിക്കാനുള്ള സാധ്യത കൂടുതല്‍. 2008, 2009, 2011 വര്‍ഷങ്ങളില്‍ ബോള്‍ട്ടിനായിരുന്നു പുരസ്കാരം ലഭിച്ചത്.