ഒളിമ്പിക് ചാമ്പ്യനെ ഞെട്ടിച്ച് നമ്മുടെ സിന്ധു

ചാംഗ്‌ഷു| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യയുടെ വനിതാ ബാഡ്‌മിന്റണ്‍ താരം ഹൈദരാബാദുകാരി പി വി സിന്ധു മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ ചൈനയുടെ ലി സുറേയിയെ അട്ടിമറിച്ചു സെമി ഫൈനലില്‍ കടന്നു.

ക്വാര്‍ട്ടറില്‍ 21-19, 9-21, 21-16 എന്ന സ്‌കോറിനാണ്‌ സിന്ധു മുന്നേറിയത്‌. ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവും ലോക മൂന്നാം റാങ്കുകാരിയുമാണ്‌ ലി സുറേയ്‌. നിലവിലെ ഏഷ്യന്‍ യൂത്ത് ചാമ്പ്യനായ സിന്ധു ഇരുപത്തിനാലാം റാങ്കുകാരിയാണ്.

ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ചൈന മാസ്‌റ്റേഴ്‌സില്‍ പങ്കെടുക്കുന്നില്ല. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് സിന്ധു എട്ടാം സീഡ്‌ തായ്‌ലന്‍ഡിന്റെ പോണ്‍ടിപ്‌ ബുരാണപ്രാസേകിനെ അട്ടിമറിച്ചാണ്‌ 17 വയസുകാരിയായ സിന്ധു ക്വാര്‍ട്ടറിലെത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :