70 വയസുവരെ മതി, ഇനി കല്‍മാഡി വേണ്ട

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
മുന്‍ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. സ്പോര്‍ട്സ് സ്ഥാപനങ്ങളിലെ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാഷണല്‍ സ്പോര്‍ട്സ് ഡെവലൊപ്മെന്റ് കോഡ് അനുസരിച്ചായിരിക്കണമെന്നും ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു.

ഈ വര്‍ഷം ആദ്യമാണ് സ്പോര്‍ട്സ് ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് 70 വയസില്‍ കൂടുതല്‍ ആകരുതെന്നും 12 വര്‍ഷം അടുപ്പിച്ചും ആ സ്ഥാനത്ത് ഇരിക്കരുതെന്നുമുള്ള ദേശീയ കായിക വികസന നയം ഉണ്ടാക്കിയത്. കല്‍മാഡിയുടെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര കായിക മന്ത്രാലയം രൂപം നല്‍കിയ ഈ ദേശീയ കായിക വികസന നയത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ കെ.സിക്രി, രാജീവ് സഹായ് എല്‍ഡ്ലോ എന്നിവരുടെ വിധി.

ദേശീയകായിക വികസന നയമനുസരിച്ച് ഒരാള്‍ക്ക് 12 വര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാനാവില്ല. അതുപോലെ മൂന്നുതവണയില്‍ കൂടുതല്‍ ഈപദവിയിലേക്ക് മല്‍സരിക്കാനും പാടില്ല. കല്‍മാഡി 18 വര്‍ഷത്തോളം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷനായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. സ്പോര്‍ട്സ് ഫെഡറേഷന്റെയും മറ്റും തലപ്പത്ത് ഇരിക്കാനുള്ള കൂടിയ പ്രായം 70 ആക്കിയതും സോഷ്യല്‍മീഡിയകളില്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :