ഇത് കാലിസിന്റെ വിജയം

ഡര്‍ബന്‍| WEBDUNIA|
PTI
ഇന്ത്യക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി. പരമ്പര വിജയത്തോടെ ജാക്ക് കാലിസിന്റെ ടെസ്റ്റിനോടുള്ള വിടപറയല്‍ ദക്ഷിണാഫ്രിക്കന്‍ ടീം അവിസ്മരണീയമാക്കുകയാണ് ചെയ്തത്.

ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ചെറുത്തുനിന്ന ഇന്ത്യയുടെ യുവനിര, രണ്ടാമിന്നിങ്‌സില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. ടീമംഗങ്ങള്‍ പോരാടാന്‍ മറന്നപ്പോഴും അതൊന്നും ഗൗനിക്കാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അജിങ്ക്യ രഹാനെ(96)യാണ് ടീം ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 57 റണ്‍സ് മാത്രം വേണ്ടിയിരുന്ന ആതിഥേയര്‍ വിക്കറ്റ് കളയാതെ ലക്ഷ്യം നേടി. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റെടുത്ത ഫാസ്റ്റ്ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ് കളിയിലെ കേമന്‍.

പരമ്പരയുടെ താരമായി ആതിഥേയരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: 334, 223; ദക്ഷിണാഫ്രിക്ക 500, വിക്കറ്റ് പോവാതെ 59.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :