ബൈച്ചുങ് ബൂട്ടിയ രാഷ്ട്രീയത്തിലിറങ്ങുന്നു

കൊല്‍ക്കത്ത| WEBDUNIA|
PTI
പ്രമുഖ ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനുമായ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത്. ബൂട്ടിയ ഡാര്‍ജിലിങ്ങില്‍നിന്ന് തൃണമൂല്‍ സ്ഥാനാര്‍ഥിയായി 'ഗൂര്‍ഖ ജനമുക്തി മോര്‍ച്ച'യുടെ പിന്തുണയോടെ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നതിന്റെ സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടുതല്‍ കായികതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതാണെന്നും രാജ്യത്തെ ഏറ്റവും സംശുദ്ധമായ നേതാക്കളിലൊരാളാണ് മമതാ ബാനര്‍ജിയെന്നും പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ ബൂട്ടിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും പറഞ്ഞു.

കഴിഞ്ഞദിവസം മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ട ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ബൂട്ടിയയുടെ പേര് മമത തന്നെ സൂചിപ്പിച്ചുവെന്നാണ് വിവരം. മത്സരിച്ച് ജയിച്ചാല്‍ പശ്ചിമബംഗാളില്‍നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ അങ്കം കുറിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരമാകും ബൂട്ടിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :