കപില്‍ ദേവിന്‌ സി കെ നായിഡു പുരസ്‌കാരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2013 (15:58 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ കപില്‍ദേവിന്‌ സമഗ്ര സംഭാവനയ്‌ക്കുള്ള സ കെ നായിഡു പുരസ്‌കാരം. അവാര്‍ഡ്‌ കമ്മിറ്റി ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണു കപിലിനെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്‌.

ആദ്യമായി ഇന്ത്യക്ക്‌ ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത നായകനെന്ന നിലയിലും ക്രിക്കറ്റിനു നല്‍കിയ സംഭാവനകളും പരിഗണിച്ച കമ്മിറ്റി കപിലിനെ ഏകപക്ഷീയമായാണു തെരഞ്ഞെടുത്തത്‌.

ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡും ഉള്‍പ്പെടുന്നതാണു സികെ. നായിഡു അവാര്‍ഡ്‌. അവാര്‍ഡ്‌ നല്‍കുന്ന തീയതിയും മറ്റും പിന്നീട്‌ പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :