റയലിനെ മുക്കി ബാഴ്സലോണ

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (10:07 IST)
PRO
സ്പാനിഷ് ലീഗിലെ എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ മാഡ്രിഡിനെ 4-3നാണ് ബാഴ്‌സ തകര്‍ത്തത്.

റയലിന്റെ തട്ടകമായ ബര്‍ണേബൂവില്‍ ബാഴ്‌സ നേടുന്ന ആദ്യത്തെ ഹാട്രിക്ക് കൂടിയാണിത്. വിജയത്തോടെ പോയിന്റ് നേട്ടത്തില്‍ ബാഴ്‌സ റയലിന് അടുത്തെത്തി. ഇഞ്ചാടിഞ്ച് ആവേശം മുറ്റിനിന്ന പൊരാട്ടത്തില്‍ റയലിനെ തളയ്ക്കാന്‍ കഴിഞ്ഞതോടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സ കിരീട സാധ്യത നിലനിര്‍ത്തി.

മെസിയുടെ ഹാട്രിക്കായിരുന്നു മല്‍സരത്തിന്റെ സൌന്ദര്യം. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും മെസ്സിയ്ക്കാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :