അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി

മാഡ്രിഡ്| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (11:25 IST)
PRO
സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി. ലീഗില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഒസാസുനയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് അത്‌ലറ്റിക്കോ പരാജയം ഏറ്റുവാങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ അത്‌ലറ്റിക്കോവിന് റയലിനൊപ്പം ഒന്നാം സ്ഥാനത്തെത്താമായിരുന്നു.

ആറാംമിനിറ്റില്‍ അല്‍വാരോ കെയുഡോ, 21-മത് മിനിറ്റില്‍ എമിലാനോ അര്‍മെന്‍ററസ് 42-മത് മിനിറ്റില്‍ റോബര്‍ട്ടോ ടോറസ് എന്നിവരാണ് ഒസാസുനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ലീഗീല്‍ ടീമുകള്‍ 25 കളികള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 63 പോയന്‍േറാടെ റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോവിനും 60 പോയന്‍റ് വീതമാണ്. നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്ക് ബില്‍ബാവോക്ക് 47 പോയന്‍േറയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :