അത്‌ലറ്റിക്കോ മാഡ്രിഡിന് പിഴ

മാഡ്രിഡ്| WEBDUNIA| Last Modified ശനി, 15 ഫെബ്രുവരി 2014 (15:18 IST)
PRO
കിങ്‌സ് കപ്പ് സെമിക്കിടെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലൈറ്റര്‍ കൊണ്ട് ഏറുകൊണ്ട സംഭവത്തില്‍ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ 822 ഡോളര്‍ (50,900 രൂപ) പിഴചുമത്തി.

ചൊവ്വാഴ്ച റയല്‍ 2-0 ത്തിന് ജയിച്ച മത്സരത്തിന്റെ ഇടവേളയിലാണ് അത്‌ലറ്റിക്കോ ആരാധകന്‍ ക്രിസ്റ്റിയാനോയ്ക്ക് നേരെ ലൈറ്റര്‍ എറിഞ്ഞത്. ഏറ് തലയില്‍ കൊണ്ടെങ്കിലും ക്രിസ്റ്റിയാനോയ്ക്ക് പരിക്കേറ്റില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :