യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് മാക്‌സ്-ആന്‍ഡ്രിയ സഖ്യത്തിന് കിരീടം

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് മാക്‌സ് മിര്‍നി-ആന്‍ഡ്രിയ ലാവച്‌കോവ സഖ്യം കിരീടം നേടി. മാക്‌സ്-ആന്‍ഡ്രിയ സഖ്യം അമേരിക്കയുടെ സാന്റിയാഗോ ഗോണ്‍സാലസ്- അബിഗെയ്ല്‍ സ്പിയേഴ്‌സ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു മാക്‌സ്-ആന്‍ഡ്രിയ സഖ്യത്തിന്റെ വിജയം. മിക്‌സഡ് ഡബിള്‍സില്‍ മാക്‌സിന്റെ നാലാം ഗ്രാന്‍സ്ലാം കിരീടവും ആന്‍ഡ്രിയ്ക്ക് ഡബിള്‍സിലെ ആദ്യ കിരീട നേട്ടവുമാണ്. 2011ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ ആന്‍ഡ്രിയ കിരീടം നേടിയിരുന്നു.
സ്‌കോര്‍: 7-6(5), 6-3

വനിതാസിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്- വിക്ടോറിയ അസറങ്കെയെ നേരിടും. ചൈനയുടെ നാലീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :