ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് ഫൈനലില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ്

ഹൈദരാബാദ്| WEBDUNIA|
PTI
PTI
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് ഫൈനലില്‍ എത്തി. പ്രഥമ ഐബിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ്.

ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ പൂനെ പിസ്റ്റല്‍സിനെ 3-0ത്തിന് പരാജയപ്പെടുത്തിയാ‍ണ് ഹെദരാബാദ് ഹോട്ട്‌ഷോട്ട്‌സ് ഫൈനലിലെത്തിയത്. സൈനാ നെഹ്‌വാളും അജയ് ജയറാമുമായിരുന്നു ഹൈദരാബാദിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

പുരുഷ സിംഗിള്‍സില്‍ ലോക അഞ്ചാം നമ്പര്‍ താരം ടീന്‍ മിന്നിനെയാണ് അജയ് ജയറാം തോല്‍പിച്ചത്. സൈന ലോക മൂന്നാം നമ്പര്‍ താരം ജൂലിയന്‍ ഷെങ്കിനെയാണ് പരാജയപ്പെടുത്തിയത്. ഐബി‌എല്ലില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും സൈന പരാജയപ്പെട്ടിട്ടില്ല.

വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മുംബൈ മാസ്‌റ്റേഴ്‌സ് ലഖ്‌നൗ അവധ് വാറിയേഴ്‌സിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമായിരിക്കും ഫൈനലില്‍ ഹൈദരാബാദിനെ നേരിടുക.

സ്‌കോര്‍:

അജയ് ജയറാം- ടീന്‍ മിന്‍: 21-17, 21-11

സൈന- ജൂലിയന്‍ ഷെങ്കി : 21-10, 19-21, 11-8


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :