മെസി കേമന്‍ തന്നെ

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2014 (15:24 IST)
PRO
സ്പാനിഷ് ക്ലബായ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്‌ട്രൈക്കര്‍ ലയണ്‍ മെസിയുടെ പേരില്‍.

ബാഴ്‌സക്ക് വേണ്ടി ഇതുവരെ 371 ഗോളുകള്‍ നേടി മെസി. 1912-27 കാലഘട്ടത്തില്‍ ബാഴ്‌സക്ക് വേണ്ടി 369 ഗോളുകള്‍ നേടിയ പൗലിനോ അല്‍കന്റാറയുടെ റെക്കോര്‍ഡാണ് മെസി തിരുത്തിയത്. സ്പാനിഷ് ലീഗ് മത്സരത്തില്‍ ഒസാസുനെക്കെതിരായ ഹാട്രിക് പ്രകടനത്തോടെയാണ് മെസി ഗോള്‍വേട്ടയില്‍ ഒന്നാമതെത്തിയത്.

ബാഴ്‌സ കുപ്പായത്തില്‍ മെസി നേടുന്ന 25-മത്തെ ഹാട്രിക്കായിരുന്നു ഇത്. മെസിയുടെ ഹാട്രിക് മികവില്‍ ഒസാസുനക്കെതിരെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :