ബാഴ്സ താരം പിക്വെയ്ക്ക് പരുക്ക്

ബാഴ്സലോണ| WEBDUNIA| Last Modified വ്യാഴം, 3 ഏപ്രില്‍ 2014 (16:36 IST)
PRO
സമനിലയില്‍ അവസാനിച്ച ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തിനിടെ ബാഴ്സലോണയുടെ പ്രതിരോധക്കാരന്‍ ജെറാര്‍ഡ് പിക്വെയും അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റക്കാരന്‍ ദ്യേഗോ കോസ്റ്റയും പരുക്കേറ്റു പുറത്തായി.

ഒമ്പതിന് അത്ലറ്റികോയുടെ മൈതാനത്തു നടക്കുന്ന രണ്ടാം പാദത്തില്‍ കളിക്കാനാകില്ല. മത്സരം തുടങ്ങി 12 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പിക്വെയ്ക്ക് പരുക്കേറ്റത്. പരുക്കുമൂലം കാര്‍ലോസ് പുയോള്‍ പുറത്തിരിക്കുന്നതിനാല്‍ പ്രതിരോധത്തിന്റെ പൂര്‍ണചുമതല പിക്വെക്കായിരുന്നു.

ഉയര്‍ന്നുവന്ന പന്തെടുക്കാന്‍ പിക്വെയും എതിര്‍താരം ദ്യേഗോ കോസ്റ്റയും ചാടി. തുടര്‍ന്ന് കൂട്ടിമുട്ടി ഇരുവര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :