ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനല്‍: നദാല്‍, ഫെറര്‍ പൊരാട്ടം ഇന്ന്

പാ‍രിസ്‌| WEBDUNIA|
PRO
PRO
ഇന്നു നടക്കുന്ന ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാല്‍ സ്വന്തം രാജ്യക്കാരനായ ഡേവിഡ്‌ ഫെററെ നേരിടും. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക്‌ ജ്യോക്കോവിച്ചിനെ സെമിയില്‍ 6-4, 3-6, 6-1, 6-7, 9-7 എന്ന സ്കോറിന്‌ തോല്‍പ്പിച്ചാണ്‌ നദാല്‍ ഫൈനലിലെത്തിയത്‌. ഫെററാകട്ടെ, ജോ വില്‍ഫ്രഡ്‌ സോംഗയെ 6-1, 7-6, 6-2ന്‌ തോല്‍പ്പിച്ചാണ്‌ ഫൈനലില്‍ എത്തിയത്‌.

കളിമണ്‍ കോര്‍ട്ടിലെ രാജകുമാനെന്ന് വിശേഷണമുള്ള നദാലിന് ഫെററര്‍ ഒരു എതിരാളിയല്ലന്നാണ് വിദഗ്ധരുടെ നിഗമനം. ഇരുവരും നേരിട്ട 23 കളികളില്‍ 19ലും ജയം നദാലിനൊപ്പമായിരുന്നു. ഫെററെ തോല്‍പ്പിച്ച്‌ നദാല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം ഉയര്‍ത്തിയാല്‍ ഏറ്റവുമധികം തവണ ഫ്രഞ്ച്‌ ഓപ്പണ്‍ നേടുന്ന താരമാവും.

ഫ്രഞ്ച്‌ ഓപ്പണില്‍ റാഫേല്‍ എട്ടാംതവണയാണ്കിരീടത്തിനായിറങ്ങുന്നത്. നദാലിന്റെ 17-മത്തെ ഗ്രാന്‍സ്‌ലാം ഫൈനലാണ്‌ ഇത്‌. 11 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നദാലിന്റെ പേരിലുണ്ട്. ഡേവിഡ്‌ ഫെറര്‍ക്ക്‌ കളിമണ്‍ കോര്‍ട്ടിലെ ആദ്യ ഫൈനലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :