മാഡ്രിഡ് ഓപ്പണ്‍: സെറീനയ്ക്ക് അര്‍ദ്ധസെഞ്ചുറി

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 13 മെയ് 2013 (11:58 IST)
PRO
വനിതാസിംഗിള്‍സില്‍ സെറീന വില്യംസും, പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാലും മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നിസില്‍ ജേതാക്കള്‍. ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയെ 6-1, 6-4നു കീഴടക്കിയാണ് സെറീന വനിതാ കിരീടം നിലനിര്‍ത്തിയത്. സെറീനയുടെ അമ്പതാം സിംഗിള്‍സ് കിരീടമാണ് മാഡ്രിഡിലേത്.

ഇതോടെ ലോക ഒന്നാം നമ്പര്‍ താരം സെറീന തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ലോക അഞ്ചാം നമ്പര്‍ താരം റാഫേല്‍ നദാല്‍, സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്റ്റാനിസ്ലവ് വാവ്റിങ്കയെ 6-2, 6-4നും കീഴടക്കിയാണ് കീരിടം നേടിയത്.

പുരുഷ ഡബിള്‍സില്‍ ഓസ്ട്രിയയുടെ അലക്സാണ്ടര്‍ പെയ- ബ്രസീലിന്‍റെ ബ്ര്യൂണൊ സോഴ്സ് സഖ്യത്തെ കീഴടക്കി യുഎസിന്‍റെ ബോബ് - മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ ജേതാക്കളാ‍യി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :