സൂപ്പര്‍ ഡിഫന്റര്‍ റിയോ ഫെര്‍ഡിനാന്‍ഡ് രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു

ലണ്ടന്‍: | WEBDUNIA|
PRO
PRO
ഇംഗ്ളണ്ടിന്‍െറ സൂപ്പര്‍ ഡിഫന്റര്‍ റിയോ ഫെര്‍ഡിനാന്‍ഡ് രാജ്യാന്തര ഫുട്ബാളില്‍നിന്ന് വിരമിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് റിയോ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിച്ചത്. 81 മത്സരങ്ങളില്‍ ഇംഗ്ളണ്ടിന്‍െറ ജഴ്സിയണിഞ്ഞ റിയോ മൂന്ന് ലോകകപ്പുകളിലും രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി.

‘യുവതാരങ്ങള്‍ക്കായി വഴിമാറാനുള്ള പ്രായമാണിതെന്ന് തോന്നുന്നു. ഇനി എന്‍െറ ക്ളബില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് -വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഇംഗ്ളണ്ട് താരം വ്യക്തമാക്കി.

2011 ജൂണില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിനു ശേഷം റിയോ ഇംഗ്ളണ്ടിനുവേണ്ടി കളിച്ചിട്ടില്ല. 1978ല്‍ സൗത് ലണ്ടനില്‍ ജനിച്ച റിയോ വെസ്റ്റ് ഹാം യുനൈറ്റഡിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇംഗ്ളണ്ടിന്‍െറ അണ്ടര്‍ 18, 21 ടീമുകളില്‍ പന്തു തട്ടിയ റിയോ 1997 നവംബറില്‍ 19ാം പിറന്നാള്‍ ആഘോഷിച്ച് ഒരാഴ്ചക്കു ശേഷമായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ഇംഗ്ളണ്ടിന്‍െറ ഏറ്റവും പ്രായം കുറഞ്ഞ ഡിഫന്‍ഡറെന്ന റെക്കോഡ് സ്വന്തം പേരിലാക്കി രാജ്യാന്തര കരിയര്‍ ആരംഭിച്ച റിയോ 81 കളികളില്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :