ഫുട്ബോള്‍ ഇതിഹാസം ബെക്കാം ബൂട്ടഴിക്കുന്നു

ലണ്ടന്‍ : | WEBDUNIA|
PRO
PRO
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം(38) വിരമിക്കുന്നു. കളിക്കാരനെന്ന നിലയില്‍ 20 വര്‍ഷത്തെ ജീവിതത്തിന് സമാപനം കുറിച്ചാണ് ബെക്കാം ബൂട്ടഴിക്കുന്നത്. ഇപ്പോഴത്തെ ക്ലബ് പാരീസ് സാന്‍ ഷെര്‍മാങ്(പിഎസ്ജി) ഫ്രഞ്ച് ലീഗ് കിരീടം നേടിയതിനു തൊട്ടുപിന്നാലെയായിരുന്നു ബെക്കാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

മെയ് 26-ന് നടക്കുന്ന പിഎസ്ജിയുടെ മത്സരം തന്റെ അവസാന കളിയായിരിക്കുമെന്ന് ബെക്കാം പറഞ്ഞു. കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ വിരമിച്ച് ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രിയശിഷ്യനായ ബെക്കാമിന്റെ വിരമിക്കല്‍. നാലു വ്യത്യസ്ത രാജ്യങ്ങളിലെ ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയാവുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരനാണ് ബെക്കാം.

1993-ല്‍ കളിക്കളത്തിലെത്തിയ ബെക്കാമിന്റെ കരിയര്‍ സംഭവബഹുലമാണ്. ആറുവര്‍ഷം ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 115 മത്സരങ്ങള്‍ കളിച്ചു. മൂന്നു ലോകകപ്പുകളില്‍ പങ്കെടുത്തു. റയല്‍ മാഡ്രിഡ്, ലോസ് ആഞ്ജലിസ് ഗാലക്‌സി, എസി മിലാന്‍, പിഎസ്ജി ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :