ഫിഫ ലോകകപ്പ് കൊല്‍ക്കത്തയിലേക്ക്

കൊല്‍ക്കത്ത| WEBDUNIA|
PRO
ഫിഫ ലോകകപ്പ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്കയെന്നറിയപ്പെടുന്ന കൊല്‍ക്കത്തയിലെത്തുന്നു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് മുന്നോടിയായി നടത്തുന്ന ലോക പര്യടനത്തിന്‍റെ ഭാഗമായിട്ടാണ് ഈ മാസം 15 ന് ഫിഫ ട്രോഫി കൊല്‍ക്കത്തയിലെത്തിക്കുക.

രണ്ടു ദിവസം കൊല്‍ക്കത്തയില്‍ സൂക്ഷിക്കുന്ന ലോകകപ്പ് പതിനേഴിനാണ് അടുത്ത രാജ്യത്തേക്ക് കൊണ്ടുപോവുക. പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഫിഫയുടെ ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് അടുത്തുകാണാന്‍ അവസരമൊരുക്കുന്നതിനാണ് യാത്ര. 225 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 86 രാജ്യങ്ങളില്‍ ലോകകപ്പുമായി പര്യടനം നടത്തും.

2009 സെപ്തംബറില്‍ സൂറിച്ചിലാണ് ഈ പ്രയാണത്തിന് തുടക്കം കുറിച്ചത്. മെയ് നാലിന് ലോകകപ്പ് വേദിയായ ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ് പ്രയാണം അവസാനിക്കുക. ആഫ്രിക്കയിലെ അമ്പത്തിനാലു രാജ്യങ്ങളിലും ട്രോഫി പര്യടനം നടത്തും. ലോകകപ്പിനൊപ്പം ആരാധകര്‍ക്ക് ഫോട്ടോയെടുക്കാനും യാത്രയില്‍ അവസരമൊരുക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :