ടോറോന്‍റോ കപ്പ്: സെറീന ക്വാര്‍ട്ടറില്‍

ടോറോന്‍റോ| WEBDUNIA| Last Modified വെള്ളി, 21 ഓഗസ്റ്റ് 2009 (11:47 IST)
ടോറോന്‍റോ കപ്പ് ടെന്നീസില്‍ യുഎസ് താരം സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഉക്രെയ്ന്‍ താരം അലോണ ബൊന്ദാരെങ്കോയെ ആണ് സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍ (6-1, 6-4).

അറുപത്തിനാല് മിനുട്ടുകള്‍ക്കുള്ളിലാണ് സെറീന അലോണയെ തോ‌ല്‍‌പിച്ചത്. ലോക മുപ്പത്തിമൂന്നാം നമ്പര്‍ താരമാണ് അലോണ. രണ്ടാം സെറ്റിന്‍റെ തുടക്കത്തിലൊഴികെ മുഴുവന്‍ സമയവും സെറീനയുടെ ആധിപത്യമായിരുന്നു കോര്‍ട്ടില്‍.

റഷ്യയുടെ നാലാം സീഡ് താരം യെലേന ഡെമന്‍റീവയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഇസ്രയേലിന്‍റെ ഷഹര്‍ പീറിനെയാണ് ഡെമന്‍റീവ ക്വാര്‍ട്ടറിലേക്കുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :