ചെല്‍സിക്ക് ജയം

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (11:29 IST)
PRO
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മുന്നേറുന്നു. സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ചെല്‍സി ജയമറിഞ്ഞത്.

തുടക്കത്തില്‍ തന്നെ സ്വാന്‍സീ സിറ്റിയുടെ ചികോ ഫ്ളോറസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായിട്ടും ചെല്‍സി കഷ്ടിച്ചാണ് ജയിച്ചത്. പ്രതിരോധക്കാരന്‍ ചികോ പുറത്തായതോടെ സ്വാന്‍സീ 10 പേരുമായിട്ടാണ് കളിച്ചത്. എന്നാല്‍ കളിയുടെ തുടക്കത്തില്‍ ലഭിച്ച ആനൂകൂല്യം ചെല്‍സിക്ക് മുതലാക്കാനായില്ല.

എന്നിട്ടും തണുത്തു കളിച്ച ചെല്‍സിക്ക് 64മിനിട്ടിലാണ് സ്വാന്‍സീ സിറ്റിയുടെ വല കുലുക്കാനായത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഹീറോ ഡെംബ ബാ വീണ്ടും രക്ഷകനാവുകയായിരുന്നു. 77 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാമതും ചെല്‍സി രണ്ടാമതുമാണ്. മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :