ഐ ലീഗ്‌: ഡെംപോയും യുണൈറ്റഡ്‌ എഫ്സ്സിയും സമനിലയില്‍ പിരിഞ്ഞു

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2013 (12:48 IST)
PRO
ഐ ലീഗ്‌ മല്‍സരത്തില്‍ ഡെംപോയും യുണൈറ്റഡ്‌ എസ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത്‌ കട്ടിമണിയുടെ മികച്ച പ്രകടനമാണ്‌ ഡെംപോയെ തുണച്ചത്‌.

സമനിലയോടെ യുണൈറ്റഡിന്‌ 17 പോയിന്റായി. 13ടീമുകളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഡെംപോയ്ക്ക്‌ 11 പോയിന്റാണുള്ളത്‌. മാപുസയില്‍ മറ്റൊരു മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഏകപക്ഷീയമായ ഒരുഗോളിന്‌ ഷില്ലോങ്ങ്‌ ലാജോങ്ങിനോട്‌ തോറ്റു. 71-ാ‍ം മിനിറ്റില്‍ കോര്‍നല്‍ ഗ്ലെന്‍ ആണ്‌ ഗോള്‍ നേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :