ഐ ലീഗ് ഫുട്‌ബോള്‍; ബാംഗ്ലൂര്‍ എഫ്‌സിക്ക് വിജയം

മഡ്ഗാവ് | WEBDUNIA|
PRO
ഐ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ സാല്‍ഗോക്കറിനെ രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂര്‍ എഫ്സി തോല്‍‌പിച്ചു.

ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു എവെ മത്സരത്തില്‍ ബാംഗ്ലൂരിന്റെ ജയം. ഇതോടെ പത്ത് മത്സരങ്ങളില്‍ നിന്ന് ഇരുവര്‍ക്കും 18 പോയിന്റ് വീതമായി. ബാംഗ്ലൂരിന്റെ ആദ്യ എവെ വിജയമാണിത്.

ബാംഗ്ലൂരിനുവേണ്ടി ജോണി മെന്യോങ്ങറും മിഡ്ഫീല്‍ഡര്‍ ബെയ്‌കോകെയും ഗോള്‍ നേടി. ഗില്‍ബര്‍ട്ട് ഒലിവേരയുടെ വകയാണ് സാല്‍ഗോക്കറിന്റെ ഗോള്‍ .

സാല്‍ഗോക്കറിന്റേതാണ് മികച്ച ഗോള്‍ ശരാശരി. അവര്‍ 18 ഗോള്‍ അടിച്ചപ്പോള്‍ പതിനൊന്നെണ്ണമാണ് വഴങ്ങിയത്. ബാംഗ്ലൂര്‍ 14 എണ്ണം അടിക്കുകയും ഒന്‍പതെണ്ണം വഴങ്ങുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :