ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (12:57 IST)
PRO
PRO
ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. ആദ്യദിവസമായ ഇന്ന് മൂന്ന് കളികളാണുള്ളത്. ഉദ്ഘാടന മത്സരത്തില്‍ മുഹമ്മദന്‍സിനെ പുനെ എഫ്സി നേരിടും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ചര്‍ച്ചില്‍ ബ്രദേഴ്‌സും സാല്‍ഗോക്കറും തമ്മില്‍ മപ്പൂസയിലും മുംബൈ എഫ്സിയും സ്‌പോര്‍ട്ടിങ് ഗോവയും തമ്മില്‍ പുനെയിലും കളി നടക്കും. ചര്‍ച്ചില്‍ ബ്രദേഴ്‌സ് നിലവിലെ ചാമ്പ്യന്മാരാണ്.

സാല്‍ഗോക്കര്‍ എസ്‌സി, ഡെംപോ എസ്‌സി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്‌ളബ്, യുനൈറ്റഡ് എസ്.സി, മുംബൈ എഫ്സി, പുണെ എഫ്സി, ബംഗളൂരു എഫ്സി, ഷില്‌ളോങ് ലജോങ്, റാങ്ദജീദ് യുനൈറ്റഡ്, സ്‌പോര്‍ട്ടിങ് ഗോവ എന്നിവയാണ് പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.

ഇന്ത്യയിലെ 13 മുന്‍നിരക്ലബുകള്‍ മാറ്റുരക്കുന്ന ലീഗ് അടുത്ത വര്‍ഷം മേയ് 18 വരെ നീണ്ടുനില്‍ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :