കണ്ണൂര്‍ എയര്‍പോര്‍ട്ട് എംഡി വി തുളസീദാസ് രാജിവച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (കിയാല്‍) എംഡിയായ വി തുളസീദാസ്‌ രാജിവച്ചു. വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ്‌ രാജിയെന്നാണ് സൂചന. വെള്ളിയാഴ്‌ച രാത്രി മന്ത്രി കെ ബാബുവിന്റെ ഓഫീസിലെത്തിയാണ്‌ തുളസീദാസ്‌ രാജി കൈമാറിയത്‌.

ഗുജറാത്ത്‌ ഉള്‍പ്പെടെ മൂന്ന്‌ സംസ്‌ഥാനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയ മുംബൈ ആസ്‌ഥാനമായ സ്‌റ്റൂപ്പ്‌ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എസ്‌.ടി.യു.പി) എന്ന കമ്പനിയുടെ കണ്‍സള്‍ട്ടന്‍സിയാണ്‌ വിവാദങ്ങളെ തുടര്‍ന്ന്‌ റദ്ദാക്കിയത്‌. ഇതുസംബന്ധിച്ച്‌ ആക്ഷേപം വന്നതോടെ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും കരാര്‍ റദ്ദാക്കാന്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ തീരുമാനിക്കുകയുമായിരുന്നു.

കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടും കരാര്‍ നല്‍കിയതിനെതിരെ കൊച്ചിയിലെ മിര്‍ പ്രോജക്‌ട്സ്‌ ആന്‍ഡ്‌ കണ്‍സള്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ്‌ കോടതിയെ സമീപിച്ചത്‌. ഹര്‍ജികോടതി പരിഗണിക്കാനിരിക്കേയാണ്‌ സര്‍ക്കാര്‍ ഇടപെട്ട്‌ പെട്ടെന്ന് കരാര്‍ റദ്ദാക്കിയത്‌. പദ്ധതിയുമായി ബന്ധപ്പെട്ട്‌ കണ്‍സള്‍ട്ടന്‍സി നിയമനത്തിന്‌ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും കഴിഞ്ഞദിവസം സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. അതിവേഗം പൂര്‍ത്തിയാകുമെന്നു കരുതിയ പദ്ധതിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :