ഏകദിന റാങ്കിംഗ്: കോഹ്‌ലി രണ്ടാമന്‍

ദുബായ്| WEBDUNIA| Last Modified ചൊവ്വ, 8 ഫെബ്രുവരി 2011 (11:28 IST)
PRO
PRO
ഐ സി സി പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്‌ലിക്ക് സ്ഥാനക്കയറ്റം. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോഹ്‌ലി ബാറ്റ്സ്മാന്‍‌മാരില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 784 പോയന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സും കോഹ്‌ലിക്കൊപ്പം രണ്ടാംസ്ഥാനം പങ്കിടുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അം‌ലയാണ് (889 പോയന്റ്) ഒന്നാം സ്ഥാനത്ത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ഗൌതം ഗംഭീറുമാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ധോണി അഞ്ചാമതും ഗംഭീര്‍ ഒമ്പതാമതുമാണ്. മുന്‍പ് ധോണി നാലാം സ്ഥാനത്തും ഗംഭീര്‍ പത്താമതുമായിരുന്നു.

ബൌളര്‍മാരില്‍ ന്യൂസിലാന്റിന്റെ ഡാനിയല്‍ വെട്ടോറിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ മോര്‍ക്കലും ലോന്‍വൊബൊ സൊറ്റ്സൊബെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ഇന്ത്യന്‍ ബൌളര്‍മാരില്‍ പ്രവീണ്‍ കുമാര്‍( 17) ഹര്‍ഭജന്‍ സിംഗ്( 20) എന്നിവരാണ് മുന്നില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :