വൊസ്‌നിയാകി വീണ്ടും ഒന്നാം സ്ഥാനത്തേക്ക്

ദുബായ്‌| WEBDUNIA| Last Modified ശനി, 19 ഫെബ്രുവരി 2011 (19:57 IST)
വനിതാ ടെന്നീസില്‍ ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വൊസ്‌നിയാകി വീണ്ടും ഒന്നാം സ്‌ഥാനത്തേക്ക് . ബെല്‍ജിയത്തിന്റെ കിം ക്ലിസ്‌റ്റേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ വൊസ്‌നിയാകി അര്‍ഹത നേടി.

ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഇസ്രായേലിന്റെ ഷഹര്‍ പീറിനെ തോല്‍പ്പിച്ച് സെമിഫൈനലില്‍ കടന്നതിലൂടെയാണ് വൊസ്‌നിയാകി ഒന്നാം സ്ഥാനത്തേക്ക് വീണ്ടും അടുത്തത്. 6-2, 6-4 എന്ന സെറ്റുകള്‍ക്കാണ് ഷഹര്‍ പീറിനെ വൊസ്നിയാക്കി പരാജയപ്പെടുത്തിയത്.

ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ പരാജയപ്പെട്ടതിനാലാണ് വൊസ്‌നിയാകിക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ചൈനയുടെ ലി നാ യോടായിരുന്നു തോല്‍വി. ഇതേതുടര്‍ന്ന് കിം ക്ളൈസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

ഫെബ്രുവരി 21നാണ് പുതിയ റാങ്ക് നില പുറത്തുവിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :