ഉദയകുമാറിന്‌ അവാര്‍ഡ് നിഷേധിക്കപ്പെട്ടത് അന്വേഷിക്കും

തിരുവനന്തപുരം| WEBDUNIA|
ദേശിയ കബഡി ടീം കോച്ച്‌ ഉദയകുമാറിന്‌ അവാര്‍ഡ്‌ നിഷേധിക്കപ്പെട്ടത്‌ അന്വേഷിക്കുമെന്ന് സംസ്ഥാന സ്പോര്‍‌ട്സ് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. സിബിഎസ്‌ഇ തെക്കന്‍മേഖലാ കായിക മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.

സ്പോര്‍ട്ട്‌ കൗണ്‍സിലിന്‍റെ തെറ്റായ നയം മൂലമാണ്‌ അവാര്‍ഡ്‌ നിഷേധിക്കപ്പെട്ടതെങ്കില്‍ അത് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന് കൈമാറുമെന്നും വിജയകുമാര്‍ അറിയിച്ചു.

ഉദയകുമാറിന്‍റെ ശിഷ്യരിലൊരാള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ പേര് പുരസ്കാര ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്. നേരത്തെ പുരക്സാര നിര്‍ണയ സമിതി ഉദയകുമാറിന്‍റെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു.

അതിനിടെ, തന്‍റെ പേരിലുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉദയകുമാര്‍ നല്‍കിയ അപേക്ഷ സ്പോര്‍ട്സ് കൌണ്‍സില്‍ തള്ളി. ഹൈക്കോടതിയില്‍ നില നില്‍ക്കുന്ന കേസായതിനാല്‍ തീരുമാനമെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൌണ്‍സില്‍ അപേക്ഷ തള്ളിയത്. പരിശീലന സ്ഥാനത്ത് നിന്നും സ്പോര്‍ട്സ് കൌണ്‍സില്‍ ഉദയകുമാറിനെ പുറത്താക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :