ആനന്ദിന് ലീഡ്

മോസ്കോ| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (11:11 IST)
PRO
ലോക കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ പതിനൊന്നാം റൗണ്ടിലെ എല്ലാ ഗെയിമുകളും സമനിലയില്‍ കലാശിച്ചു.

ഒന്നാം സ്ഥാനത്തായിരുന്ന മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ഇതോടെ ഒരു പോയന്റിന്റെ ലീഡ് നിലനിര്‍ത്തി. ആനന്ദിന് ഏഴ് പോയന്റാണ് ഇപ്പോഴുള്ളത്. പതിനൊന്നാം റൗണ്ടില്‍ ആനന്ദ് മറ്റൊരു മുന്‍ ലോകചാമ്പ്യനായ റഷ്യയുടെ വ്‌ലാദിമിര്‍ ക്രാംനിക്കിനോട് സമനില വഴങ്ങുകയായിരുന്നു.

പതിനൊന്നാം റൗണ്ടിലെ മറ്റു ഗെയിമുകളില്‍ അറോണിയന്‍ സ്വിഡ്‌ലറുമായും കര്യാക്കിന്‍ ടോപ്പലോവുമായും മെമദ്യാരോവ് ആന്ദ്രെയ്കിന്നുമായും സമനില പാലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :