കീവീസിന് 325 റണ്‍സ് ലീഡ്

വെല്ലിംഗ്ടണ്‍‍| WEBDUNIA| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2014 (11:50 IST)
PRO
നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കീവീസിനു 325 റണ്‍സ്‌ ലീഡ്‌. കീവീസ് ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 571 റണ്‍സെടുത്തു. 281 റണ്‍സൊടെ ബ്രണ്ടന്‍ മക്കല്ലവും 67 റണ്‍സൊടെ നീഷാമുമാണ്‌ ക്രീസില്‍.

മക്കല്ലത്തിന്റെ പരമ്പരയിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്‌. നേരത്തെ ആദ്യ ടെസ്റ്റിലും മക്കല്ലം ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. മൂന്നാം ദിനം മക്കല്ലത്തിന്റെ രണ്ടു കാച്ചുകളാണ്‌ കൈവിട്ടത്‌. വിരാട്‌ കോഹ്‌ലിയും ഇഷാന്ത്‌ ശര്‍മയുമാണ്‌ കാച്ചുകള്‍ കൈവിട്ട താരങ്ങള്‍.

അഞ്ചു വിക്കറ്റിനു 94 എന്ന നിലയില്‍ നിന്ന്‌ മക്കല്ലവും വാള്‍ട്ടിങ്ങും കൂടി സ്കോര്‍ 446ല്‍ എത്തിച്ചപ്പോളാണ്‌ വാള്‍ട്ടിങ്‌ 124 റണ്‍സില്‍ പുറത്തായത്‌. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :