വെല്ലിംഗ്ടണ്‍ ഏകദിനം: ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍‌വി

വെല്ലിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിന മത്സരവും തോറ്റു. വെല്ലിംഗ്ടണ്‍ ഏകദിനത്തില്‍ 87 റണ്‍സിന്റെ ദയനീയ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പ 4-0 എന്ന നിലയില്‍ കീവിസ് സ്വന്തമാക്കുകയും ചെയ്തു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ഒരു മത്സരം സമനില ആയത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നത്.

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ 304 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോഹ്‌ലി മാത്രമാണ് 82 റണ്‍സ് നേടി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ക്യാപ്റ്റന്‍ എംഎസ് ധോണി 47 റണ്‍സ് നേടി.

റോസ് ടെയ്‌ലറുടെ പ്രകടനമാണ് ന്യൂസീലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. നാല് ഫോറും ഒരു സിക്‌സറുമടക്കം 102 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. കെ.എസ് വില്യം (88), നിഷാം (34), മക്കെല്ലം (23) എന്നിവരും പൊരുതി.

ഇന്ത്യക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ടും ഭൂവനേശ്വര്‍ കുമാര്‍, വിരാട് കോഹ് ലി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :