ആനന്ദ് - കാള്‍സണ്‍ മൂന്നാം റൗണ്ട് പോരാട്ടം ഇന്ന്

  ആനന്ദ് - കാള്‍സണ്‍ , സോച്ചി , വെള്ളക്കരുക്കള്‍
സോച്ചി| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (10:29 IST)
ചെറിയ പിഴവുകളില്‍ നിന്ന് വിജയം പിടിച്ചെടുക്കാന്‍ കഴിവുള്ള കാൾസണിനെതിരെ മൂന്നാം റൗണ്ട് പോരാട്ടത്തിനായി ആനന്ദ് ഇന്ന് ഇറങ്ങും. കഴിഞ്ഞ ദിവസം ആനന്ദിനെ തോൽപ്പിച്ച് മുൻതൂക്കം നേടിയ കാള്‍സണെ പിടിച്ച് കെട്ടാന്‍ ആനന്ദിന് പലപ്പോഴും കഴിയാത്തതാണ് ഇവിടെയും സംഭവിച്ചത്.

വെള്ളക്കരുക്കളുമായി കളിക്കുമ്പോൾ എതിരാളി ആരായിരുന്നാലും കളി പിടിച്ചെടുക്കാന്‍ മിടുക്ക് കാട്ടുന്ന കാള്‍സണെ നേരിടാന്‍ ആനന്ദ് വിയര്‍പ്പ് ഒഴുക്കുമെന്ന് ഉറപ്പാണ്. ഈ കളികൂടി തോറ്റാൽ
ആനന്ദിന് കഴിഞ്ഞ തവണത്തെപ്പോലെ നിരാശനാകേണ്ടിവരും.

അതേസമയം ഒരു തോൽവി കൊണ്ടൊന്നും ആനന്ദിനെ തള്ളിക്കളയാന്‍ പറ്റില്ല. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ആനന്ദ് തന്റെ കഴിവ് മുഴുവൻ പുറത്തെടുത്തേ മതിയാകൂ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :