പുസി റയട്ടിലെ രണ്ട് പേരെ തടവിലാക്കിയ ശേഷം വിട്ടയച്ചു

സോച്ചി| WEBDUNIA|
PRO
പ്രമുഖ സംഗീത ബാന്‍ഡായ പുസി റയട്ടിലെ രണ്ട് പേരെ തടവിലാക്കിയതിനു ശേഷം വിട്ടയച്ചു. റഷ്യന്‍ ആക്റ്റിവിസ്റ്റായ സിമിയോന്‍ സിമോനോവായാണ് ഇവരെ തടവിലാക്കിയ വിവരം പുറം ലോകത്തെ അറിയിച്ചത്.

പുസി റയട്ടിലെ മരിയ അലിയോഖിനയെയും നദേഷ്ദ തൊലോക്കോനിക്കോവയെയുമാണ് റഷ്യന്‍ പൊലീസ് തടവിലാക്കിയ ശേഷം വിട്ടയച്ചത്.. ശീതകാല ഒളിമ്പിക്‌സ് നടക്കുന്ന സോച്ചിയിലെ ഡൗണ്‍ടൗണില്‍ നിന്നാണ് ഇരുവരെയും റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.

ഇവരെ കൂടാതെ നിരവധി ആക്റ്റിവിസ്റ്റുകളെയും സോച്ചിയില്‍ തടവിലാക്കിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. അതെസമയം ഇവരെ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നും അതിനു ശേഷം വിട്ടയിച്ചതായും റഷ്യന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കേസൊന്നും എടുത്തില്ലെന്നും പോലീസ് പറഞ്ഞു.

നേരത്തെ മോസ്‌കോ കത്തീഡ്രലില്‍ തെമ്മാടികളെപ്പോലെ അഴിഞ്ഞാടിയെന്നാരോപിച്ച് 2012 ആഗസ്തില്‍ അലിയോഖിനയെയും നദേഷ്ദയെയും ജയിലിലടച്ചിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 23നാണ് ഇരുവരെയും മോചിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :