ക്രിസ്റ്റ്യാനോ പീഡന വീരനോ?- വെളിപ്പെടുത്തലുകൾ കൂടുന്നു

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:36 IST)

അനുബന്ധ വാര്‍ത്തകള്‍

പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡൊയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. റൊണാൾഡോ തന്നെയും ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി 3 യുവതികളാണ് ഇപ്പോൾ പുതിയതായി രംഗത്തു വന്നിരിക്കുന്നത്.
 
മുപ്പത്തിമൂന്നുകാരനായ സൂപ്പർ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. 2009-ൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി കാതറിൻ മയോർഗ എന്ന അമേരിക്കൻ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്. 
 
ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റു ആരോപണങ്ങൾ കൂടി ഉയർന്നിരിക്കുന്നത്. കാതറിൻ ആരോപിക്കുന്നത്‌ പോലെ ഒരു പാർട്ടിക്കിടയിൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ യുവതിയുടെയും ആരോപണം.
 
യുവതി തന്നെ നേരില്‍ വിളിച്ച് പീഡന വിവരങ്ങള്‍ പറയുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ ലാസ് വഗാസ് പൊലീസിന് കൈമാറിയതായും കാതറഈന്‍ മോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റോവാൾ വ്യക്തമാക്കി.
 
മറ്റു രണ്ടു യുവതികളെ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചോ എന്നു വ്യക്തമല്ല. പുതിയ ആരോപണങ്ങൾ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്റ്റോവാള്‍ അറിയിച്ചു.
 
ബലാത്സംഗ ആരോപണത്തെ തുടർന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്കോട്ട്ലന്‍റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഐഎസ്‌എല്ലിനു ഒരു ചിന്ന ബ്രേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു മുതൽ ചെറിയ ഇടവേളക്കു പിരിയുന്നു. ഒക്ടോബർ 17നു ശേഷമാണ് ഇനിയുള്ള ...

news

ബ്ലാസ്റ്റേഴ്സും അയ്യപ്പനും തമ്മിലെന്ത് ബന്ധം? അന്തം‌വിട്ട് മഞ്ഞപ്പട!

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. ...

news

താരങ്ങളെ കളത്തിലിറക്കുന്നത് പ്രായംനോക്കിയല്ല: ഡേവിഡ് ജെയിംസ്

പ്രായം മാനദണ്ഡമാക്കിയല്ല ബ്ലാസ്റ്റേഴ്സ് തരങ്ങളെ മത്സരത്തിനുള്ള ആദ്യ ഇലവനിൽ ...

news

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി; 100 കോടി ഡോളറിന്റെ കരാർ അവസാനിപ്പിക്കാനൊരുങ്ങി നൈക്ക്

ഫുട്‌ബോള്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി. ബലാത്സംഗ ആരോപണം ...

Widgets Magazine