മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം, ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി നടേശൻ

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (12:05 IST)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി നടേശൻ. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങള്‍ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ്എന്‍ഡിപി പിന്തുണക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
 
വിധിയുടെ പേരില്‍ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഹിന്ദുക്കളുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിഷയത്തിലൂടെ വോട്ടുമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തുന്നത് വോട്ടുമാത്രം ലക്ഷ്യം വെച്ചാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
 
മുഖ്യമന്ത്രി, ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചപ്പോള്‍ പങ്കെടുക്കാതിരുന്നത്, ശരിയായ  നിലപാടല്ല. യോഗം വിളിച്ചത് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല, ലക്ഷങ്ങളുടെ കണക്ക് പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല

ശബരി മലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ ചോദ്യം ...

news

അപകടത്തിൽ നിന്നും അതിജീവിച്ച് ഹനാൻ; വീല്‍ചെയറില്‍ മീന്‍വില്‍പ്പനക്കിറങ്ങും

കേരളം ഏറ്റെടുത്ത പെൺകുട്ടിയാണ് ഹനാൻ. കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ...

news

മുഖ്യമന്ത്രി ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു: ശ്രീധരൻ പിള്ള

വിശ്വത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും ...

Widgets Magazine