മുഖ്യമന്ത്രി ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു: ശ്രീധരൻ പിള്ള

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (11:10 IST)
വിശ്വത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി സി ശ്രീധരൻ പിള്ള. 1956 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്.

എ.കെ.ജി ഉള്‍പ്പടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവരുടെ കൂടെ നില്‍ക്കുംമെന്നും പറഞ്ഞു.

കോടതി വിധി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാന്‍ കോടതി തയ്യാറായില്ല. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :