യുഎസ് ഓപ്പണ്‍ ടെന്നീസ്: സെറിനയ്ക്ക് ഹാട്രിക് കിരീടം

ന്യൂയോര്‍ക്ക്| Last Updated: തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (12:56 IST)
യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ വില്യംസിന് കിരീടം.ഇത് തുടര്‍ച്ചയായ മുന്നാം തവണയാണ് യുഎസ് ഓപ്പണ്‍
കിരീടം നേടുന്നത്.

ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയെ 6-3,6-3 നു കീഴടക്കിയാണ് സെറീന കിരീടമണിഞ്ഞത്. ഇതോടെ 18 ഗ്രാന്‍ഡ്സ്ലാം കിരീടം നേടി
സെറീന ക്രിസ് എവര്‍ട്ട്, മാര്‍ട്ടീന നവരത്‌ലോവ എന്നിവരുടെ ഒപ്പമെത്തിയിരിക്കുകയാണ്.

2009ല്‍ യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ കിം ക്ലൈസ്റ്റേഴ്‌സിനോടേറ്റ തോല്‍വിയുടെ നഷ്ടം നികത്താനിറങ്ങിയ കരോലിന്‍ വോസ്‌നിയാക്കിയെ ഇക്കുറിയും ഭാഗ്യം തുണച്ചില്ല. നാലാം റൗണ്ടില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ അട്ടിമറിച്ചാണ് കരോലിന്‍ ഫൈനലില്‍ കടന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :