വിംബിള്‍ഡണ്‍ പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്

Last Modified തിങ്കള്‍, 7 ജൂലൈ 2014 (09:20 IST)
വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പിച്ചാണ് ജോക്കാവിച്ച് കിരീടം നേടിയത്. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം. സ്കോര്‍: 6-7, 6-4, 7-6, 5-7, 6-4.

ജോക്കോവിച്ചിന്റെ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും ഏഴാം ഗ്രാന്‍സ്ലാം കിരീടവുമാണിത്. ആദ്യസെറ്റ് നേടിയ ഫെഡററെ രണ്ടും മൂന്നും സെറ്റുകള്‍ നേടി നൊവാക് പിന്നിലാക്കി. എന്നാല്‍ നാലാം സെറ്റില്‍ പിന്നിട്ട് നിന്നശേഷം തിരിച്ചടിച്ച് സെറ്റ് നേടിയ ഫെഡറര്‍ കളി തുല്യതയിലാക്കിയതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി.

എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. വിംബിള്‍ഡണ്‍ കിരീട നേട്ടത്തോടെ ജോക്കോവിച്ച് റാഫേല്‍ നദാലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :