യുഎസ് ഓപ്പണില്‍ അട്ടിമറി: ജോക്കോവിച്ചും ഫെഡററും പുറത്ത്

 യുഎസ് ഓപ്പണ്‍ , ജോക്കോവിച്ച് , ഫെഡറര്‍
ന്യൂയോര്‍ക്ക്| jibin| Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (13:09 IST)
യുഎസ് ഓപ്പണില്‍ അട്ടിമറികളുടെ ദിവസം. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയും റോജര്‍ ഫെഡററിനുമാണ് കാലിടറിയത്.

സെമിഫൈനലില്‍ ജപ്പാന്റെ കീ നിഷികോറിയാണ് ജോക്കോവിച്ചിനെ 6-4, 1-6, 7-6, 6-3 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഒരു ഏഷ്യാക്കാരന്‍ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

തോല്‍‌വിയോടെ ഇരുവരും യുഎസ് ഓപ്പണില്‍ നിന്നു പുറത്തായി. നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4. 6-4.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :