ദീപിക പള്ളിക്കലിന് തോല്‍വി

ഉറൂസ്റ്റണ്‍| WEBDUNIA| Last Modified ബുധന്‍, 16 ഏപ്രില്‍ 2014 (15:50 IST)
PRO
PRO
ഇന്ത്യന്‍ സ്ക്വാഷ് താരം ദീപിക പള്ളിക്കലിന് തൊല്‍വി. ടെക്സാസ് ഓപ്പണ്‍ സ്ക്വാഷ് ടൂര്‍ണമെന്റിന്റെ ഫൈനലിന്‍ ഈജിപ്ഷ്യന്‍ താരം ന്യൂറ എന്‍ ഷെര്‍ബിനിയാണ് ഫൈനലിന്‍ ദീപികയെ തറപറ്റിച്ചത്. 48 മിനിട്ട് നീണ്ട പോരാട്ടത്തിന്‍ ആദ്യസെറ്റ് കൈവിട്ട ഈജിപ്ഷ്യന്‍ താരം 7-11, 11-5, 7-11 നാണ് ദീപികയെ തൊല്‍പ്പിച്ചത്.

അട്ടിമറി വിജയത്തൊടെയാണ് ദീപിക പള്ളിക്കല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അയര്‍ലന്‍ഡിന്റെ മാദെലിന്‍ പെറിയെയാണ് ദീപിക ശക്തമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. മുമ്പ് മൂന്നു തവണ ദീപികയും നൂര്‍ അല്‍ ഷെര്‍ബിനിയും ഏറ്റുമുട്ടിയപ്പോള്‍ മൂന്നുവട്ടവും ജയം ഈജിപ്‌ത്തുകാരിക്കൊപ്പമായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :