സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് ഇന്ന് കിക്കോഫ്; വിജയക്കൊടി പാറിച്ചു തുടങ്ങാന്‍ കേരളം

കോഴിക്കോട്, വ്യാഴം, 5 ജനുവരി 2017 (08:51 IST)

Widgets Magazine
santhosh trophy, football കോഴിക്കോട്, സന്തോഷ് ട്രോഫി, ഫുട്ബോള്‍, കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിന് ഇന്ന് കിക്കോഫ്. ദക്ഷിണ മേഖലയില്‍ നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് പന്തുരുളുക. വൈകുന്നേരം നാലിന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നത്.
 
ഇന്ന് കളത്തിലിറങ്ങുന്ന കേരളം ഗ്രൂപ് ‘എ’യില്‍ പുതുച്ചേരിയെയാണ് നേരിടുക. എസ് ബി ടി താരം പി ഉസ്മാനാണ് യുവനിരയുടെ കരുത്തുമായി ബൂട്ട് കെട്ടുന്ന ആതിഥേയരെ നയിക്കുന്നത്. എന്നാല്‍ മറുഭാഗത്ത് സുകുമാരന്റെ നായകത്വത്തിലാണ് പുതുച്ചേരി  ഇറങ്ങുന്നത്. 
 
കേരളത്തെ നേരിടാന്‍ നാലു മലയാളി താരങ്ങളുമായാണ് പുതുച്ചേരി എത്തുന്നത്.  സ്വന്തം മണ്ണില്‍ വിജയക്കൊടി പാറിച്ചു തുടങ്ങാമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഉച്ചക്ക് 1.45ന്  നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍  കര്‍ണാടക ആന്ധ്രപ്രദേശിനെയാണ് നേരിടുന്നത്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് കൊടി ഉയരും; കിരീടപ്രതീക്ഷയോടെ കേരളം

ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിന് ...

news

ക്രിസ്‌റ്റിയാനോയ്‌ക്ക് വിലയിട്ട് ചൈനീസ് സൂപ്പർ ലീഗ്; തുക എത്രയെന്ന് അറിഞ്ഞവര്‍ ഞെട്ടി - താരം റയലില്‍ തുടരുമോ എന്നതില്‍ തീരുമാനമായി

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് കോടികളുടെ വാഗ്ദാനം ...

news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയിൽ

32 മിനിറ്റിൽ ബ്രസീല്‍ താരം ഫെര്‍ണാണ്ടിനോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ ...

news

അത് സച്ചിനല്ല, മെസിയോട് താല്‍പ്പര്യവുമില്ല - പ്രചോദനം ആയത് ആരെന്ന് കോഹ്‌ലി വ്യക്തമാക്കി

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയെ പുകഴ്‌ത്തി ഇന്ത്യയുടെ ...

Widgets Magazine